കാസര്‍കോട് താലൂക്കില്‍ ലഭിച്ചത് 51.31 ലക്ഷം രൂപ
മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ ലഭിച്ചത് 51,31,404 രൂപ. താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന സമാഹരണത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് ആണ് ആദ്യതുക മന്ത്രിക്ക് കൈമാറിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, ട്രഷറര്‍ പത്‌മേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സണ്ണിജോസഫ് എന്നിവര്‍ ചേര്‍ന്ന് 1,03000 രൂപയാണ് കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ സംഭാവനയായി നല്‍കിയത്. രണ്ടാമതായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ ഏഴു ലക്ഷം രൂപയും ജില്ലയിലെബസ് ഉടമകളുടെ ഒരു ദിവസത്തെ കളക്ഷന്‍ തുകയായ 22,14,664 രൂപയും നല്‍കി. കെവിആര്‍ കാര്‍സ് മൂന്നരലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി കൈമാറിയത്.
ദുരിതാശ്വാസനിധിയിലേക്ക് പണമായി സംഭാവന എത്തിക്കുന്നത് ഡിഡിയായും നെഫ്റ്റായും മാറ്റുന്നതിന് സംവിധാനമൊരുക്കിയിരുന്നു. കാസര്‍കോട് താലൂക്കില്‍ സിന്‍ഡിക്കേറ്റ്, ഐഡിബിഐ, യുണിയന്‍ ബാങ്കുകളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിരുന്നു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി കെ.ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ കളക്ടര്‍ ഡോ:ഡി.സജിത് ബാബു, എഡിഎം: എന്‍. ദേവിദാസ്, ആര്‍ഡിഒ:സി.ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോ: പ്രസിഡന്റ് എ.എ ജലീല്‍, ഡെപ്യൂട്ടി കളക്്ടര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments