Skip to main content

പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ കോഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

കേരള നിയമസഭയുടെ പാര്‍ലമെന്ററി പരിശീലന കേന്ദ്രം നടത്തുന്ന പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഫലം പ്രസിദ്ധീകരിച്ചതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

എറണാകുളം ചോറ്റാനിക്കര സ്വദേശി ശ്രീജിത്ത് എം. നായര്‍ 400 ല്‍ 345 മാര്‍ക്കോടെ ഒന്നാം റാങ്കിന് അര്‍ഹനായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നെല്‍സണ്‍ ജെ. എളൂക്കുന്നേല്‍ 339 മാര്‍ക്ക് നേടി രണ്ടാം റാങ്കിനും തിരുവനന്തപുരം പൂവാര്‍ സ്വദേശി അനുജ ഗ്ലോറീസ് എസ്.എല്‍ 322 മാര്‍ക്ക് നേടി മൂന്നാം റാങ്കിനും അര്‍ഹരായി.

പരീക്ഷ എഴുതിയവരില്‍ 82.07 ശതമാനം പഠിതാക്കള്‍ വിജയിച്ചു. 55.6 ശതമാനം പേര്‍ക്ക് ഫസ്റ്റ് ക്ലാസും 21.69 ശതമാനം പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. 

പരീക്ഷാഫലം നിയമസഭയുടെ വെബ്സൈറ്റില്‍ (www.niyamasabha.org)  ലഭ്യമാണ്. പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്ക് അടുത്ത അവസരങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും ജയിക്കാത്ത പേപ്പറുകള്‍ മാത്രം എഴുതാന്‍ അവസരമുണ്ടെന്നും അടുത്ത ബാച്ചിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചുവെന്നും സ്പീക്കര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4039/18

 

date