Skip to main content

ശബരിമല മാസപൂജ: സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ

 

ശബരിമല മാസപൂജയ്ക്കായി ഈ മാസം 16ന് നട തുറക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാത്രം അനുവദിക്കാന്‍ തീരുമാനം. തീര്‍ത്ഥാടന ഒരുക്കം വിലയിരുത്തുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകര്‍ കെ. എസ്. ആര്‍. ടി. സി ബസില്‍ പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യണം. ടൂ വീലര്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യേണ്ടി വരും. കന്നിമാസ പൂജയ്‌ക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അന്നദാനം ഉള്‍പ്പെടെ സൗകര്യം ഏര്‍പ്പെടുത്തും. 

പി.എന്‍.എക്‌സ്.4040/18

date