Skip to main content

കാര്യവട്ടം ഗവ. കോളേജില്‍ പുതിയ കോഴ്‌സ്

 

2018-19 അധ്യയനവര്‍ഷം മുതല്‍ കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി ഗണിതശാസ്ത്രം കോഴ്‌സ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിച്ചു.

പി.എന്‍.എക്‌സ്.4054/18

date