Skip to main content

അജൈവമാലിന്യ സംസ്‌കരണത്തിന്‌ പദ്ധതിയായി

ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും ഇനിയും അവശേഷിക്കുന്ന മെത്ത, തുണി, പ്ലാസ്റ്റിക്‌ തുടങ്ങിയ അജൈവമാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുവാന്‍ ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുളള അജൈവമാലിന്യങ്ങള്‍ ഇനി ക്ലീന്‍കേരള കമ്പനി പ്രാദേശികമായി തന്നെ സംഭരിച്ച്‌ ജില്ലക്ക്‌ പുറത്തുകൊണ്ടുപോയി ശാസ്‌ത്രീയമായി സംസ്‌ക്കരിക്കും. പുനരുപയോഗമുളള വേസ്റ്റുകള്‍ സ്‌ക്രാപ്പ്‌ മര്‍ച്ചന്റസിന്‌ കൈമാറും. ക്ലീന്‍കേരള കമ്പനിയും സ്‌ക്രാപ്പ്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷനും തമ്മില്‍ സംസ്ഥാനതലത്തില്‍ കരാര്‍ ആയിട്ടുണ്ട്‌. സെപ്‌തംബര്‍ 20 നകം ജില്ലയില്‍ നിന്ന്‌ ഇപ്രകാരമുളള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുവാനാണ്‌ തീരുമാനം.

date