പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗ് ധനസഹായം
2018 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ, ബി പ്ലസ് നേടിയവരും സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണ്ണിന് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരിക്ഷാ കോച്ചിംഗിന് ധനസഹായം നല്‍കും. വകുപ്പിന്റെ അംഗീകാരമുള്ള പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷം പരിശീലനത്തിന് ചേരുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 10,000 രൂപ നിരക്കില്‍ 20,000 രൂപ അനുവദിക്കും. അര്‍ഹതയുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യ പ്പെടുത്തിയ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വരുമാന പരിധി 4.5 ലക്ഷം), പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ക്കൂള് പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്, എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്തംബര്‍ 30 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. അംഗീകാരമുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, അപേക്ഷാഫോറം എന്നിവ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍ 0483 2734901.
- Log in to post comments