നയി മന്‍സില്‍ ശില്‍പ്പശാല തുടങ്ങി
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ലോകബാങ്കിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന നയിമന്‍സില്‍ പദ്ധതിയുടെ ഭാഗമായുള്ള രണ്ടു ദിവസത്തെ ബ്രിഡ്ജ് മെറ്റീരിയല്‍ ശില്‍പ്പശാല മലപ്പുറത്ത് ആരംഭിച്ചു. പദ്ധതി ഗുണഭോക്താക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ലളിതമാക്കുന്നതിനും വേണ്ടിയുള്ള മൊഡ്യൂള്‍ തയ്യാറാക്കുന്നതിനാണ് ശില്‍പ്പശാല. നയി മന്‍സില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് പത്താം തരം പഠനവും തൊഴില്‍ പരിശീലനവുമാണ് നല്‍കുന്നത്.
ജെ.എസ്.എസ് മലപ്പുറം, ഡയറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാല പി.വി.അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, പോഗ്രാം ഓഫീസര്‍ കെ.ടി. സാജിത, അബ്ദുല്‍ ഖാദര്‍, സ്മിഷ, സൗജത്ത് സംസാരിച്ചു. മലപ്പുറം ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ പി.രാജന്, ബാബു വര്‍ഗ്ഗീസ്, ടി.കെ.അബ്ബാസലി, റഷീദ് കിളിയാലില്, മുഹമ്മദ് മുസ്തഫ, പി.ബഷീര്‍, പി.കെ.അശോകന് എന്നിവര്‍ നേതൃത്വം നല്കി. ശില്‍പ്പശാല ഇന്ന് സമാപിക്കും.
- Log in to post comments