പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മ
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ കേരള വികലാംഗ സഹായ സമിതി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്ക് തലത്തില്‍ രണ്ടാംഘട്ടമായി 5000 രൂപ മന്ത്രി കെടി ജലീലിന് കൈമാറി. ആദ്യഘട്ടമായി 7500 രൂപ സമിതി നല്‍കിയിരുന്നു. നവകേരള നിര്‍മ്മിതിക്കായി സര്‍ക്കാര്‍ സമാഹരിക്കുന്ന ഫണ്ടിലേക്ക് തങ്ങളാലാകുന്ന സഹായമെത്തിക്കുകയാണ് ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ വികലാംഗ സഹായ സമിതി. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ നടന്ന ധനസമാഹരണ ക്യാമ്പിലാണ് രണ്ടാം ഘട്ടമായി നല്കുന്ന 5000 രൂപ മന്ത്രി കെടി ജലീലിന് ഭാരവഹികള്‍ കൈമാറിയത്. ആദ്യ ഗഡുവായി 7500 രൂപ സമിതി നല്‍കിയിരുന്നു. താലൂക്ക് തലത്തില്‍ സമാഹരിച്ച തുകയാണ് മന്ത്രിക്ക് കൈമാറിയത്. ജില്ലാ പ്രസിഡന്റ് എം അബൂബക്കര്‍ ഹാജി, താലൂക്ക് പ്രസിഡന്റ് ബാവ മമ്പുറം, താലൂക്ക് ട്രഷറര്‍ അലി കൊടിഞ്ഞി, ജില്ലാ കമ്മിറ്റിയംഗം ഷംസാദ് മൂന്നിയൂര്‍ എന്നിവരാണ് തുക കൈമാറാനെത്തിയത്.
- Log in to post comments