Post Category
കണക്കെടുപ്പ് 19നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍
പ്രളയത്തില്‍ വീടുകള്‍ക്ക് സംഭവിച്ച നഷ്ടം സംബന്ധിച്ച കണക്കെടുപ്പ് സെപ്റ്റംബര്‍ 19നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലയോകന യോഗത്തിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കണക്കെടുക്കുക. സ്ഥലം സന്ദര്‍ശിക്കാതെയോ തെറ്റായോ അപേക്ഷ സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
date
- Log in to post comments