Skip to main content

ധനസമാഹരണം നടത്തിയ പ്രളയബാധിത  പഞ്ചായത്തുകള്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

 

ഏറ്റുമാനൂര്‍: പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളാണ് കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകള്‍. പ്രളയബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ധനസമാഹരണ പരിപാടിയില്‍ ഇല്ലായ്മകള്‍ അവഗണിച്ചും നല്ലൊരു തുക സംഭാവന നല്‍കിയാണ് ഈ പഞ്ചായത്തുകള്‍ മാതൃക കാട്ടിയത്. കുമരകം പഞ്ചായത്ത് പത്ത് ലക്ഷം രൂപ നല്‍കിയപ്പോള്‍ അയ്മനം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയാണ് സമാഹരിച്ചത്. ആര്‍പ്പൂക്കര പഞ്ചായത്ത് ഒരു ലക്ഷം രൂപയാണ് കണ്ടെത്തിയിരിക്കുന്നത്. നാല് ലക്ഷം രൂപ കൂടി ഉടനടി സമാഹരിച്ച് നല്‍കുമെന്ന്  പ്രസിഡണ്ട് അറിയിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോന്‍, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചന്‍, ആര്‍പ്പൂക്കര പഞ്ചായത്ത്  പ്രസിഡന്റ് മോഹന്‍ സി ചതുരച്ചിറ എന്നിവര്‍ പഞ്ചായത്തംഗങ്ങളേടൊപ്പമെത്തി തുക കൈമാറി. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി ഡോ.തോമസ് ഐസക് മൂന്നു പഞ്ചായത്ത് പ്രതിനിധികളെയും പ്രത്യേകം അഭിനന്ദിച്ചു.

     (കെ.ഐ.ഒ.പി.ആര്‍-2009/18)

date