Skip to main content

കോട്ടയം മെഡിക്കല്‍ കോളേജ് യൂണിയന്‍ ഒരു        ലക്ഷം രൂപ നല്‍കി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണ പരിപാടിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് യൂണിയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.കോളേജ് യൂണിയന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നുമാണ് തുക നല്‍കിയത്.ധനസമാഹരണത്തിന്റെ ആദ്യ ദിനമായ ഇന്നലെ ഏറ്റുമാനൂര്‍ വ്യാപാര വ്യവസായ സമിതി നാളില്‍ വെച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്കിന് തുക കൈമാറി. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ യൂണിയന്റെ നേത്യത്വത്തില്‍ ക്യാമ്പുകളിലേക്ക് നാല്‍പ്പതിനായിരം രൂപയുടെ മരുന്നുകള്‍ എത്തിച്ചിരുന്നു. ക്യാമ്പുകളിലെ മെഡിക്കല്‍ സംഘത്തോടൊപ്പവും യൂണിയന്‍ സജീവമായി പങ്കെടുത്തു.യൂണിയന്‍ ചെയര്‍മാന്‍ ഹരീഷ് ബാബു, ജനറല്‍ സെക്രട്ടറി നബീല്‍ നാസര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഗാഥ ബി, ആര്‍ട്സ് സെക്രട്ടറി ഗൗതം ശശി എന്നിവരാണ് തുക കൈമാറിയത്. 

 (കെ.ഐ.ഒ.പി.ആര്‍-1999/18)

 

date