Post Category
കൊയിലാണ്ടിയില്‍ വിഭവസമാഹരണം നാളെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണത്തിന്റെ മൂന്നാംദിവസം താമരശ്ശേരിയിലും മികച്ച പ്രതികരണം. വടകരയില്‍ ആരംഭിച്ച വിഭവസമാഹരണ യജ്ഞം നാളെ ( സപ്തംബര്‍ 15) കൊയിലാണ്ടിയില്‍ അവസാനിക്കും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് പരിപാടി നടക്കുക. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, തുക എത്ര ചെറുതാണെങ്കിലും ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് രൂപത്തില്‍ നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments