നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറി ഇ - ലൈബ്രറി ആകുന്നു
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറി ഇ-ലൈബ്രറി ആകുന്നു. നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ശ്രീ വാസുദേവന്‍ സ്മാരക ലൈബ്രറിയുടെ മുഖച്ഛായ മാറ്റുന്നത്. 1965 ല്‍ ആരംഭിച്ച ലൈബ്രറിയില്‍ പതിനാറായിരം പുസ്തകങ്ങളുണ്ട്. കാലപഴക്കം ചെന്ന് ഉപയോഗശൂന്യമായ പുസ്തകങ്ങളും അല്ലാത്തവയും ആദ്യ ഘട്ടത്തില്‍ വേര്‍തിരിക്കും.
പര്‍ച്ച്‌മെന്റ് ലൈബ്രറി ഓര്‍ഗനൈസേഷനാണ് പദ്ധതിയുടെ ചുമതല . പുസ്തകങ്ങളെ മുഴുവന്‍ കോഡ് ചെയ്ത് ഗ്രന്ഥകര്‍ത്താവിന്റെ പേരും പുസ്തകത്തിന്റെ പേരും മറ്റു വിവരങ്ങളും ഉള്‍പ്പടുത്തി സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കും. ഇതു വഴി പുസ്തകങ്ങള്‍ വെച്ചിരിക്കുന്ന റാക്ക് നമ്പര്‍ ഉള്‍പ്പടെ കമ്പ്യൂട്ടറില്‍ തിരഞ്ഞ് കണ്ടെത്താന്‍ ആകും. നാലു ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി കണക്കാക്കിയിരിക്കുന്നത്. അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍ ഇതുവഴി വായനക്കാര്‍ക്ക് എളുപ്പം തെരഞ്ഞെടുക്കാം.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നഗരസഭയിലെ പ്രധാന വിദ്യാലയങ്ങളായ ബോയ്‌സ് ഹയര്‍ സെക്കഡറി സ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കഡറി സ്‌കൂള്‍ എന്നിവയുടെ ലൈബ്രറികളും ഇ-ലൈബ്രറി ആയി ഉയര്‍ത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
(പി.ആര്‍.പി. 2329/2018)
- Log in to post comments