അടിയന്തരധനസഹായം 1,54,760 കുടുംബങ്ങളിലെത്തി
കാക്കനാട്: പ്രളയദുരന്തബാധിതര്ക്കുള്ള അടിയന്തരധനസഹായവിതരണം ജില്ലയിലെ 1,54,760 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ആലുവ താലൂക്കില്‍ 31599, കണയന്നൂര്‍ 19787, കൊച്ചി 7381, കോതമംഗലം 2038, കുന്നത്തുനാട് 9712, മൂവാറ്റുപുഴ 8411, പറവൂര്‍ 76982 വീതം പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. ഇരട്ടിപ്പ്, അനര്‍ഹര്‍ ഉള്‍പ്പെട്ടതായുള്ള പരാതി, ബാങ്ക് അക്കൗണ്ട് വിവരം ലഭ്യമാക്കാതെയുള്ള അപേക്ഷകള്‍ എന്നിവ അടിയന്തരമായി പരിശോധിച്ച് ശേഷിക്കുന്നവര്‍ക്കും ഉടന്‍ സഹായം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.
ദുരിതബാധിതര്‍ക്ക് അടിയന്തരധനസഹായം നല്‍കിയതിന്റെ വിശദവിവരം എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ലൃിമസൗഹമാ.ഴീ്.ശില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ഇതിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്.
- Log in to post comments