Post Category
പ്രളയക്കെടുതി: ജില്ലയില്‍ അടിയന്തര ആശ്വാസ ധനസഹായവിതരണം പൂര്‍ത്തിയായി
പ്രളയവും മണ്ണിടിച്ചിലും മൂലം വീടുകള്‍ തകര്‍ന്നവര്‍ക്കും മാറിതാമസിക്കേണ്ടിവന്നവര്‍ക്കും 10,000 രൂപയുടെ സര്‍ക്കാര്‍ അടിയന്തര ആശ്വാസ ധനസഹായ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. ദേവികുളം താലൂക്കില്‍ 914 പേര്‍ക്കും ഇടുക്കി താലൂക്കില്‍ 562 പേര്‍ക്കും പീരുമേട് താലൂക്കില്‍ 818 പേര്‍ക്കും തൊടുപുഴ താലൂക്കില്‍ 599 പേര്‍ക്കും ഉടുമ്പന്‍ചോല താലൂക്കില്‍ 391 പേര്‍ക്കും ഉള്‍പ്പെടെ ജില്ലയില്‍ 3284 പേര്‍ക്കാണ് 10,000 രൂപവീതം ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കിയത്.
date
- Log in to post comments