Skip to main content

ചേർത്തലയിൽ പഞ്ചായത്തുകൾ തമ്മിൽ ദുരിതാശ്വാസ നിധി സമാഹരണത്തിന് മൽസരം യജ്ഞത്തിൽ ലഭിച്ചത് 4.75 കോടി രൂപ

ചേർത്തല: ഏഴു ഗ്രാമപഞ്ചായത്തും ചേർത്തല നഗരസഭയും അടങ്ങിയ ചേർത്തല നിയമസഭ മണ്ഡലത്തിൽ അക്ഷരാർഥത്തിൽ തദ്ദേശ സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മൽസരമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആര് കൂടുതൽ തുക നൽകുമെന്നതായിരുന്നു മൽസര വിഷയം. 60 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ തുക നൽകുന്ന പഞ്ചായത്തായി. രണ്ടാമതെത്തിയ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 59 ലക്ഷമാണ് നിധിയിലേക്കു നൽകിയത്. മണ്ഡലത്തിൽ നിന്ന് ആകെ 4,75,21,681 രൂപയാണ് ലഭിച്ചത് രാത്രി വൈകിയും സംഭാവനകൾ എത്തുമെന്നും മണ്ഡലത്തിന്റെ വിഹിതം അഞ്ചുകോടി കടക്കുമെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. അന്തിമ കണക്കിൽ ഇനിയും മാറ്റം വരാം.

മണ്ഡലത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സംഭാവന ഇനിപ്പറയുന്നു. ചേർത്തല നഗരസഭ-35,79,949 രൂപ, വയലാർ ഗ്രാമപഞ്ചായത്ത്- 30,66,980, പട്ടണക്കാട്- 31,53,687, കടക്കരപ്പള്ളി- 16,60,500, ചേർത്തല തെക്ക്- 25,97,694, മുഹമ്മ- 25,05,815, 

 

sir

date