വെള്ളിയാമറ്റം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ( മാർച്ച് 7 )
വെള്ളിയാമറ്റം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ( മാർച്ച് 7 ) രാവിലെ 10.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിക്കും . റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വെള്ളിയാമറ്റം സെൻ്റ് ജോസഫ്‌സ് യൂ.പി സ്‌കൂൾ ഹാളിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പി. ജെ. ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി,
ജില്ലാ കളക്‌ടർ ഷീബ ജോർജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി ബിനു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു , കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ , സബ് കളക്‌ടർ ഡോ. അരുൺ എസ്. നായർ , വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ലളിതമ്മ വിശ്വനാഥൻ, ഇടുക്കി ജില്ലാപഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സിമോൾ മാത്യു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗം ഷേർളി ജോസുകുട്ടി , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനി പി.എൻ നന്ദി പറയും.
- Log in to post comments