ലോക്സഭാ തിരഞ്ഞെടുപ്പ് ‘ആപ്പുകള്‍' പരിചയപ്പെടുത്തി, പരിശീലനവും നല്കി
ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കത്തില്‍തന്നെ കാലാനുസൃത പുരോഗതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ട ആപ്പുകള്‍ പരിചയപ്പെടുത്തിയാണ് ഉദ്യോഗസ്ഥതല പരിശീലനത്തിന് തുടക്കം. കുറ്റമറ്റരീതിയിലുള്ള തിരഞ്ഞെടുപ്പ്പ്രക്രിയ ലക്ഷ്യമാക്കിയാണ് ആദ്യഘട്ട പരിശീലനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്തന്നെ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിനാണ് നടപടിയെന്നും അറിയിച്ചു.
ആപ്പുകളായ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, സിറ്റിസണ്‍ വിജിലന്‍സ് , ഇ-എസ് എം എസ്, സുവിധ,വോട്ടര്‍ ടേണ്‍ഔട്ട്, നോഡല്‍, ഇ എം എസ്, സക്ഷാം, പോര്‍ട്ടലുകളായ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വോട്ടര്‍ സര്‍വീസ്; കാന്‍ഡിഡേറ്റ് എന്‍കോര്‍, സര്‍വീസ് വോട്ടര്‍ രജിസ്ട്രേഷന്, ഇലക്ഷന് കൗണ്ടിങ്- റിസള്‍ട്ട്, ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ്, ഇന്ടക്സ് കാര്‍ഡ്, ആര് ടി ഐ, നാഷണല്‍ ഗ്രീവ്യന്സ് സര്‍വീസ് എന്നിവയും സ്ക്രൂട്ടണി, അഫിഡവിറ്റ,് പെര്മിഷന് സംവിധാനങ്ങളുമാണ് പരിചയപ്പെടുത്തിയത്.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ജില്ലാഓഫീസര്‍ ജിജി ജോര്‍ജ്, ഐ ടി സൂപ്രണ്ട് സന്തോഷ് കുമാര്‍ എന്നിവരായിരുന്നു പരിശീലകര്‍.
- Log in to post comments