എക്സൈസ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ : ജില്ല കലക്ടര്‍
ജില്ലയില്‍ എക്സൈസ് പ്രവത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ നടപ്പിലാക്കപ്പെടുന്നുവെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഊര്‍ജിതമായി പരിശോധനകള്‍ നടത്തണമെന്നും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് . കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തി പങ്കിടുന്ന ജില്ലാ എന്ന പ്രത്യേകത കണക്കിലെടുത്ത് തിരഞ്ഞെടുപ് കാലത്ത് മദ്യവും മറ്റു നിരോധിത ലഹരി ഉദ്പന്നങ്ങളും ജില്ലയിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട് .ഇത് കണക്കിലെടുത്തു മാര്‍ച്ച് ആറിന് തെങ്കാശിയില്‍ വച്ച് രണ്ടു പ്രദേശങ്ങളിലെയും ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു . അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കാനന പാതകളും കേന്ദ്രീകരിച്ചു കൂടുതല്‍ പരിശോധന ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചിരുന്നു .
എല്ലാ നിയോജകമണ്ഡലങ്ങളിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ സര്‍വൈലന്‍സ് ,150 പേര്‍ അടങ്ങുന്ന ഫ്‌ളയിങ് സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തും .ഓരോ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുവാന്‍ എ ആര്‍ ഓ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു വളരെ മുന്‍പ് തന്നെ എക്സൈസും മറ്റു വകുപ്പുകളും പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .
ജില്ലയിലുടനീളം സംയുക്ത റെയ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കിഴക്കന്‍ മലയോര പ്രദേശങ്ങളും കാനന പാതകളും കേന്ദ്രീകരിച്ച് മോട്ടോര്‍ ബൈക്ക് പട്രോളിംഗ് നടത്തണമെന്നും തീരദേശ മേഖലകള്‍ , സ്‌കൂള്‍ കോളജ് പരിസരങ്ങള്‍ ,ഉത്സവ മേഖലകള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു . യോഗത്തില്‍ എക്‌സൈസ് -പൊലീസ്- ഫോറസ്റ്റ് ഉ്ദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments