Post Category
സാമൂഹിക മാധ്യമപ്രചാരണത്തിലും വാട്ട്‌സ്ആപ് പരാതി നല്‍കാം - ജില്ലാ കലക്ടര്‍
സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് സംബന്ധമായ വ്യാജവാര്‍ത്തകള്‍, വ്യക്തിഹത്യകള്‍, മതസ്പര്‍ദ്ധയും സംഘര്‍ഷവുമുണ്ടാക്കുന്ന പോസ്റ്റുകള്‍ കമന്റുകള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ സൈബര്‍ പോലീസ് സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് വാട്ട്സ്ആപ്പ് നമ്പറില്‍ നല്‍കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും 9497942714 നമ്പറില്‍ യു.ആര്‍.എല്‍ ലിങ്ക്, സ്‌ക്രീന്‍ ഷോട്ട് അയക്കാവുന്നതാണ്. ഈ നമ്പറില്‍ വിളിക്കാനാവില്ലെന്നും വ്യക്തമാക്കി.
date
- Log in to post comments