Post Category
അച്ചടിശാലകള്‍ സത്യവാങ്മൂലം വാങ്ങണം
2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, നോട്ടീസുകള്‍, മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കുന്ന അച്ചടിശാലകള്‍ പ്രവൃത്തി ഏല്‍പ്പിക്കുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം (രണ്ട് പ്രതി) വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. അച്ചടി പൂര്‍ത്തിയായി മൂന്ന് ദിവസത്തിനകം സത്യവാങ്മൂലത്തിന്റെ ഒരു പ്രതിയും അച്ചടിച്ച സാമഗ്രികളുടെ രണ്ട് പ്രതിയും അതത് ലോക്‌സഭ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരികള്‍ക്ക് നല്‍കണം. പ്രിന്റ് ചെയ്ത സാമഗ്രികളില്‍ അച്ചടിശാലയുടെ പേര്, അച്ചടിയ്ക്കുന്ന ആളിന്റെ പേരും വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
date
- Log in to post comments