Post Category
സര്‍വൈലന്‍സ് ടീമിനെ വിന്യസിച്ചു
ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണം. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രാവേളയില്‍ രേഖകള്‍ കരുതണം. പരിശോധനാവേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവുസഹിതം കലക്ട്രേറ്റിലെ നോഡല്‍ ഓഫീസര്‍ എക്‌സ്പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിംഗ് വിങ്ങ്, ആന്‍ഡ് ജില്ലാ ഫിനാന്‍സ് ഓഫീസറെ അറിയിക്കണം എന്നും വ്യക്തമാക്കി. ഫോണ്‍: 8547610033.
date
- Log in to post comments