Post Category
ലോക്സഭ തിരഞ്ഞെടുപ്പ് കണക്കില്ലാതെ ചിലവഴിക്കരുത് - ജില്ലാ കലക്ടര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചിലവ്കണക്കാക്കാന് സംവിധാനം എര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ദുര്‍വ്യയം തടയുന്നത് ലക്ഷ്യമാക്കിയാണ് ഓരോന്നിനും നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. റേറ്റ് ചാര്‍ട്ട് പ്രകാരമാണ് ചിലവഴിക്കേണ്ടത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് ചിലവ് നിയന്ത്രണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇതുവഴി തുല്യ അവസരം ഉറപ്പാക്കാനുമാകുന്നു. പ്രചാരണ സാമഗ്രികളുടെ നിരക്കുകള്‍ നാമനിര്‍ദേശ പത്രികാസമര്പണ വേളയില്‍ ലഭ്യമാക്കുന്നുമുണ്ട് എന്നും അറിയിച്ചു.
date
- Log in to post comments