Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് തപാല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കുന്ന വിധം

ഇതര ജില്ലകളില്‍ വോട്ടര്‍മാരായിട്ടുള്ളതും കൊല്ലം ജില്ലയില്‍ ജോലി ചെയ്യുന്നതും തെരഞ്ഞെടുപ്പു ജോലിയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഫോം 12 ല്‍ തപാല്‍ വോട്ടിനായുള്ള അപേക്ഷയും പോസ്റ്റിംഗ് ഓര്‍ഡറിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പരിശീലനകേന്ദ്രത്തിലെ ഹെല്‍പ്പ് ഡസ്‌കില്‍ ഏപ്രില്‍ 5വരെ സമര്‍പ്പിക്കണം.  

തെരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ള രണ്ടാം പോളിങ്ങ് ഓഫീസര്‍, മൂന്നാം പോളിങ്ങ് ഓഫീസര്‍ എന്നിവരിലെ ഇതര ജില്ലകളിലെ വോട്ടര്‍മാരായിട്ടുള്ളവരും കൊല്ലം ജില്ലയില്‍ ജോലി ചെയ്യുന്ന തെരഞ്ഞെടുപ്പു ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ല്‍ തപാല്‍ വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെയും, തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം ഇപ്പോള്‍ ജോലി നോക്കുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ സമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാകലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.

date