Skip to main content

വോട്ട് ബൂത്തില്‍ മതിയെന്ന് 85 ന്റെ ‘ചെറുപ്പം

തപാല്‍ സൗകര്യമുണ്ടെങ്കിലും വോട്ടുപെട്ടിയുടെ ഗൃഹാതുരതയിലാണ് 85 ന്റെ ‘ചെറുപ്പം’ വിട്ടുമാറാത്ത ഒരുകൂട്ടം വോട്ടര്‍മാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12ഡി ഫോം മുഖേന 85 വയസു കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കെയാണ് 3826 പേരുടെ ‘അവസരനിഷേധം’. 85 വയസുകഴിഞ്ഞ 18021 വോട്ടര്‍മാര്‍ക്കാണ് ജില്ലയില്‍ പോസ്റ്റല്‍ വോട്ടിനുഅര്‍ഹതയുള്ളത്. എന്നാല്‍ സമ്മതിദാനഅവകാശ വിനിയോഗത്തിനു പ്രായവും ശാരീരികപ്രയാസങ്ങളും മാറ്റിവച്ച് മുതിര്‍ന്നപൗര•ാരിലെ ‘കരുത്തര്‍’ ബൂത്തുതിരഞ്ഞെടുക്കുന്ന ദൃഢനിശ്ചയമാണ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന് മാറ്റ്കൂട്ടുന്നത്.

അംഗപരിമിതരായ 20343 വോട്ടര്‍മാരുണ്ട് ജില്ലയില്‍. 3340 പേരാണ് 12ഡി മുഖാന്തിരം വോട്ടിംഗ് അവകാശം വിനിയോഗിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതിലേറെ വരുന്ന 3444 പേര്‍ ബൂത്തിലേക്കെന്നുചുരുക്കം.

ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം അവശ്യസര്‍വീസുകളായ 14 വിഭാഗങ്ങളുണ്ട് (പൊലിസ്, അഗ്നിസുരക്ഷ, ജയില്‍, എക്‌സൈസ്, മില്‍മ, വൈദ്യുതി, ജലവിഭവം, കെ. എസ്. ആര്‍. ടി. സി, ട്രഷറി, ആരോഗ്യം, വനപാലനം, ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി. എസ്. എന്‍. എല്‍, റെയില്‍വെ, പോസ്റ്റ് ആന്റ് ടെലഗ്രാഫ്, മാധ്യമങ്ങള്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്). ഇവയ്ക്ക് പോസ്റ്റല്‍ വോട്ട് അവകാശമുണ്ട്. ഈ വിഭാഗത്തില്‍ 282 പേരാണ് ഇതുവരെ പോസ്റ്റല്‍ വോട്ട് അപേക്ഷ നല്‍കിയത്.

date