Skip to main content

ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം സുശക്തം : ജില്ലാ കലക്ടര്‍

ലോക്‌സഭ ഇലക്ഷനോട് അനുബന്ധിച്ചു മാതൃക പെരുമാറ്റചട്ടപാലനം ഉറപ്പാക്കാനുള്ള ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ജില്ലയില്‍ പെരുമാറ്റചട്ട ലംഘനം ഉണ്ടാകുന്നില്ല എന്ന് നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 12 സ്‌ക്വാഡുകള്‍ പരിശോധന വഴി ഉറപ്പാക്കും .ജില്ലാതല ആന്റി ഡീഫേസ്മെന്റ് സ്‌ക്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും മേല്‍നോട്ടവും നടത്തുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുവരെഴുത്തുകളോ പോസ്റ്റര്‍പതിപ്പിക്കലോ അനുവദനീയമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവ നീക്കംചെയ്യുകയും കെട്ടിടത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്തുന്നതിന് തുക അതത് സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. .അനുവദനീയമായ ഇടങ്ങളില്‍ എല്ലാ സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തുല്യമായി ഇടംലഭിക്കുന്നു എന്ന് ഉറപ്പാക്കും .സ്വകാര്യവ്യക്തികളുടെ സമ്മതം ഇല്ലാതെ പോസ്റ്റര്‍-ചുവരെഴുത് എന്നിവ നടത്തി എന്ന് പരാതി ലഭിച്ചാല്‍ നടപടി ഉണ്ടാകും .ബന്ധപ്പെട്ട റിട്ടേര്‍ണിംഗ് ഓഫീസര്‍ മുഖേന ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. .

പോളിങ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധാനാലയങ്ങള്‍-പരിസരങ്ങള്‍, പൊതു-സ്വകാര്യസ്ഥലങ്ങള്‍ കൈയ്യേറിയോ താത്കാലിക ക്യാമ്പയിന്‍ ഓഫീസുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിമ്മിക്കാന്‍ പാടില്ല. സി വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും സ്‌ക്വാഡ് പരിശോധിക്കും .ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കി .

പോളിങ് തീയതി വരെയുള്ള ദിവസങ്ങളില്‍ വിവിധസ്‌ക്വാഡുകള്‍ സി വിജില്‍ ആപ്പ് പരാതികളിലെ സ്ഥിതിവിവരവും ദിവസേനയുള്ള പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന് നല്‍കും. ജില്ലാ സ്‌ക്വാഡ് അവ പരിശോധിച്ച് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറും .ജില്ലാ പൊലിസ് മേധാവികള്‍ ഓരോ സ്‌ക്വാഡിനും ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം. അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സി.എസ്. അനില്‍ ആണ് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍.

date