Skip to main content

ബാലഭവനില്‍ കലാപഠനത്തിന്റെ ഒഴിവുകാലം

കുട്ടികളിലെ കലാഭിമുഖ്യം പരിപോഷിപ്പിക്കാനായി ജവഹര്‍ ബാലഭവന്‍. ഒഴിവുകാലം കലാസമ്പന്നമാക്കാന്‍ രണ്ടുമാസക്കാലയളവിലെ പരിശീലനമാണ് നടത്തുന്നത്. തുടര്‍പഠനത്തിനുള്ള അവസരവും ലഭിക്കും. ബാലഭവനില്‍ കുട്ടികള്‍ക്കൊപ്പം കവി കുരീപ്പുഴ ശ്രീകുമാര്‍ കുട്ടികള്‍ക്കൊപ്പം ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കലയുടെ സുന്ദരലോകം തുറന്നുകൊടുക്കുന്ന ഇത്തരം സര്‍ഗപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് പറഞ്ഞു.

ചെയര്‍മാന്‍ എസ്. നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രകാശ് ഡി. നായര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, പി. ഡി. ജോസ്, ബീന സജീവ്, ഗിരിജ സുന്ദരന്‍, മാനേജര്‍ ആര്‍. രാജീവ് തുടങ്ങിയവര്‍ ആശംസയര്‍പിച്ചു.

ശാസ്ത്രീയ സംഗീതം, വയലിന്‍, വീണ, മൃദംഗം, ഗിറ്റാര്‍, തബല, ചിത്രകല, ലളിത സംഗീതം, നൃത്തം, ക്രാഫ്റ്റ്, യോഗ, തയ്യല്‍-എംബ്രോയിഡറി, കീ ബോര്‍ഡ്, വ്യക്തിത്വവികസനം എന്നിവയിലാണ് ക്ലാസുകള്‍. വിവരങ്ങള്‍ക്ക് - 0474 2744345.

date