വെബ്കാസ്റ്റിംഗിലൂടെയും അതിജാഗ്രത : ജില്ലാ കലക്ടര്‍
വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ സുരക്ഷതിവും സ്വന്തന്ത്രവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. തിരഞ്ഞെടുപ്പ് പരിശോധനസംവിധാനങ്ങളിലെല്ലാം വെബ്കാസ്റ്റിംഗ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ചുമതലയുള്ള നോമിനേഷന് സെന്ററുകളില്‍ റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ 172 ഓണ്‍ലൈന്‍ ക്യാമറകളും 11 ഓഫ്ലൈന് ക്യാമറകളും വെബ്കാസ്റ്റിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ 238 ഓണ്‍ലൈന്‍, 51 ഓഫ്ലൈന് ക്യാമറകളുണ്ട്. പരിശോധന വാഹനങ്ങളിലും സംവിധാനമുണ്ട്. ഫ്ളയിങ് സ്ക്വാഡ് ആന്റ് സര്‍വൈലന്‍സ് ടീമുകളുടെ വാഹനങ്ങളില്‍ 366 ഓണ്‍ലൈനും 10 ഓഫ്ലൈന് ക്യാമറകള്‍, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വാഹനങ്ങളില്‍ 312 ഓണ്‍ലൈന്‍ 5 ഓഫ്ലൈന് ക്യാമറകള്‍, ഇ വി എം ടി വാഹനങ്ങളില്‍ 4 ഓണ്‍ലൈന്‍, 116 ഓഫ്ലൈന് ജി പി എസ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട് .
ഉദ്യോഗസ്ഥരുടെ ട്രെയിനിങ് സെന്ററുകളുടെ നിരീക്ഷണത്തിനായി 210 ഓണ്‍ലൈന്‍ 72 ഓഫ്ലൈന് ക്യാമറകളുണ്ട്. ഡിസ്റ്റിലറീസ് /ബ്രിവറീസ് എന്നിവിടങ്ങളില്‍ 48 ഓണ്‍ലൈന്‍, 11 ഓഫ്ലൈന് ക്യാമറകളാണുള്ളത്. പോളിംഗ് ബൂത്തുകള്‍, വോട്ടര്‍മാരുടെ ദൃശ്യങ്ങള്‍ എന്നിവയുടെ തത്സമയ നിരീക്ഷണമാണ് ലൈവ് വെബ്കാസ്റ്റിംഗ് മുഖാന്തിരം നടത്തുന്നതെന്ന് വരണാധികാരി വ്യക്തമാക്കി.
- Log in to post comments