Post Category
മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ 27ന് തുറക്കും
മാട്ടുപ്പെട്ടി ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷിയായ 1599.59 മീറ്ററിലേക്ക് ജലവിതാനം ഉയരുന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി സെപ്തംബര്‍ 27ന് രാവിലെ എട്ട് മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 6.00 ക്യുമെക്‌സ് ജലം സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുന്നതാണ്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments