Skip to main content

തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

 

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ ജില്ലയിലെ എല്ലാ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്കും കാര്‍ഡൊന്നിന് 15 കിലോഗ്രാം വീതം സെപ്തംബര്‍ മാസം മുതല്‍ റേഷന്‍കടകളില്‍ നിന്നും ലഭിക്കും. കൂടാതെ എല്ലാ എ.എ.വൈ കാര്‍ഡുടമകള്‍ക്കും ഒരു കിലോഗ്രാം വീതം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ ഓണം സ്‌പെഷ്യല്‍ പഞ്ചസാര വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് സെപ്തംബര്‍ 29വരെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കും. സാധാരണ റേഷനുപുറമെ എല്ലാ മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്കും (സബ്‌സിഡി, നോണ്‍ സബ്‌സിഡി) അഞ്ച് കിലോഗ്രാം അരി വീതം കിലോഗ്രാമിന് ഒരു രൂപ നിരക്കിലും ലഭിക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date