Post Category
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ പരിശീലനം തുടങ്ങി
ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കായി കൈറ്റ് സംഘടിപ്പിക്കുന്ന സമഗ്ര പോര്‍ട്ടല്‍ പരിശീലനം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈല റാം ഉദ്ഘാടനം ചെയ്തു.
കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ഡോ.എന്‍.സക്കീര്‍ എന്ന സൈനുദ്ദീന്‍, പി.കെ. കുട്ടിഹസ്സന്‍, അന്‍വര്‍ ഗൗസ്, മുഹമ്മദ് ബഷീര്‍ ചെമ്മല ക്ലാസെടുത്തു. പരിശീലനം ഇന്നു സമാപിക്കും.
date
- Log in to post comments