Post Category
ജീന്‍ ടെക്നോളജിസ്റ്റ് : അഭിമുഖം 28 ന്
ഗവ. മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസ്സിന്റെ കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്നോളജിസ്റ്റിനെ (ഒരു ഒഴിവ്) നിയമിക്കും. സ്ഥിരം ജീവനക്കാര്‍ വരുന്നതു വരെയോ, എംപ്ലോയ്മെന്റ് ലിസ്റ്റ് പ്രകാരമുളള നിയമനം വരെയോ, അല്ലെങ്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ മാത്രമായിരിക്കും നിയമനം. ജീന്‍ ടെക്നോളജിസ്റ്റ് യോഗ്യത - എം.എസ്സി ജീന്‍ ടെക്നോളജി/ജനിറ്റിക്സ്/ബയോടെക്നോളജി/എം.എസ്സി എം.എല്‍.ടി..
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 28 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം.
date
- Log in to post comments