സോളാര്‍ പാനല്‍ ഇന്സ്റ്റലേഷന് സൗജന്യ പരിശീലനം
കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സോളാര്‍ പാനല്‍ ഇന്സ്റ്റലേഷന് മേഖലയില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അവസാന വാരം ആരംഭിക്കുന്ന ആറ് ദിവസത്തെ പരിശീലനത്തില്‍ ഭക്ഷണവും സൗജന്യ താമസ സൗകര്യവും ലഭിക്കും. താല്പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി ഒ കാഞ്ഞിരങ്ങാട് , കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 13 ന് മുമ്പായി അപേക്ഷിക്കണം. വയറിങ്, ഇന്‍വെര്‍ട്ടര്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന ലഭിക്കും. ഇന്റര്‍വ്യൂ ഒക്ടോബര്‍ 18 ന്. ഓണ്‍ ലൈനായി www.rudset.com ലും അപേക്ഷിക്കാം. ഫോണ്‍: 0460 2226573, 8547325448, 8129620530, 9496297644, 9961336326, 8301995433, 8547682411.
- Log in to post comments