കോട്ടയം ജനറൽ ആശുപത്രി ഇ-ഹെൽത്ത് പ്രവർത്തന പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച (ജൂലൈ 12) നടക്കും. രാവിലെ 10.30ന് ഒ.പി. കൗണ്ടറിന് സമീപം നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാകും. നോഡൽ ഓഫീസർ ഡോ. എം. മനു പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, വാർഡ് കൗൺസിലർ സിൻസി പാറയിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ജോയി, ഇ-ഹെൽത്ത്് ജില്ലാ നോഡൽ ഓഫീസർ ഡോ. എ.ആർ. ഭാഗ്യശ്രീ, സ്റ്റാഫ് വെൽഫയർ കമ്മിറ്റി പ്രസിഡന്റ് പി. വിനോദ്, ലേ സെക്രട്ടറി ആൻഡ് ട്രഷറർ ബിനോയ് ബി. കരുനാട്ട്, നഴ്സിങ് സൂപ്രണ്ട് കെ. രതി, എച്ച്.എം.സി. അംഗങ്ങളായ സണ്ണി പാമ്പാടി, എം.കെ. പ്രഭാകരൻ, റ്റി.സി ബിനോയ്, ബോബൻ തോപ്പിൽ, പി.കെ. ആനന്ദക്കുട്ടൻ, രാജീവ് നെല്ലിക്കുന്നേൽ, ജോജി കുറത്തിയാട്ട്, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി അബ്ദുള്ള, കൊച്ചുമോൻ പറങ്ങോട്, സാബു ഈരയിൽ, ഷാജി കുറുമുട്ടം, അനിൽ അയർക്കുന്നം, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീഖ്, സാൽവിൻ കൊടിയന്ത്ര, ഡേവിഡ് പി. ജോൺ, സ്റ്റീഫൻ ജേക്കബ്ബ്, ഗൗതം എം. നായർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജ്് ഡോ. എം. ശാന്തി എന്നിവർ പ്രസംഗിക്കും.
പദ്ധതിയുടെ പൂർത്തീകരണത്തിന് മേൽനോട്ടം വഹിച്ച ഡോ. ലിന്റോ ലാസറിനെ ഉപഹാരം നൽകി ആദരിക്കും.
പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി ഉറപ്പുവരുത്താനും ആരോഗ്യസംരക്ഷണ വിവരങ്ങളുടെ കേന്ദ്രീകൃത ഡാറ്റാ ബേസ് സൃഷ്ടിക്കാനുമായി ഐ.ടി. മേഖലയുടെ പരമാവധി സാധ്യത ഉപയോഗപ്പെടുത്തി സർക്കാർ വിഭാവനം ചെയ്തതാണ് ഇ-ഹെൽത്ത് പദ്ധതി. വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്‌മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിനായി നെറ്റ് വർക്കിങ്, യു.പി.എസ്. വാങ്ങൽ, കേബിളിങ് ജോലികൾ എന്നിവയ്ക്കായാണ് എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ അനുവദിച്ചത്.
- Log in to post comments