Skip to main content

തീരദേശ പരിപാലന പ്ലാൻ കരട് സമർപ്പിക്കും

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2019 ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ  അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കേരളത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ അംഗീകാരത്തിനായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമർപ്പിക്കാൻ  മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സി ആർ സെഡ് മൂന്നിൽ നിന്നും സി ആർ സെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിലേയ്ക്ക് സംസ്ഥാന സർക്കാർ ശിപാർശ ചെയ്ത 175 നഗര സ്വഭാവമുളള ഗ്രാമപഞ്ചായത്തുകളിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.   ബാക്കി 109 പഞ്ചായത്തുകളെ കൂടി  സി ആർ സെഡ്  രണ്ട് കാറ്റഗറിയിലേയ്ക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 3572/2024

date