കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരൂര്‍ വിദ്യാഭ്യാസ ജില്ലക്ക് കീഴില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 24 ന് തിരൂര്‍ സ്കൗട്ട് ഹാളില്‍ നടക്കും. കാറ്റഗറി ഒന്ന്, രണ്ട് എന്നിവയ്ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ, കാറ്റഗറി മൂന്ന്, നാല് എന്നിവയ്ക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെ എന്നിങ്ങനെയാണ് പരിശോധന നടക്കുക. പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക് ലിസ്റ്റ്, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പുും എന്നിവയുമായി ഹാജരാവണം. ബി.എഡ്/ ഡി. എല്‍.എഡ് പഠിച്ചു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം ഹാജരായാല്‍ മതി. രണ്ടാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെ-ടെറ്റ് പരീക്ഷ എഴുതിയത് എന്നുള്ള പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവും ഇവര്‍ ഹാജരാക്കണം.
- Log in to post comments