Skip to main content

അറിയിപ്പുകൾ

ഇ ടെന്‍ഡര്‍ ക്ഷണിച്ചു      

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എംപിലാഡ്‌സ് പ്രവൃത്തി ചെയ്യുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു.  ഇ-ടെന്‍ഡര്‍ ഐഡി 2024_CRD_694263_1.  കൂടുതല്‍  വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍  ബ്ലോക്ക് പഞ്ചായത്തില്‍  നിന്നും, https://tender.lsgkerala.gov.in/ വെബ് സൈറ്റില്‍  നിന്നും അറിയാം. (ഫോണ്‍: 0484 2677142).

 റേഷന്‍ കാര്‍ഡ് മസ്റ്ററിങ് 

ഇനിയും  ഇ കെ വൈസി മസ്റ്ററിംഗ് ചെയ്യാത്ത മുന്‍ഗണന(പിങ്ക്), അന്ത്യോദയ(മഞ്ഞ) കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് ( ഇപോസ് മെഷീന്‍ മുഖാന്തിരമുള്ള ആധാര്‍ അപ്‌ഡേഷന്‍)  ഒക്ടോബര്‍ 8- വരെ സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏതു റേഷന്‍ കടയിലും മസ്റ്ററിംഗ് സാധ്യമാണ്. റേഷന്‍ കാര്‍ഡിലെ പേര് കുറവ് ചെയ്തു പോകാതിരി്ക്കാന്‍ ഓരോ അംഗവും എത്രയും വേഗം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി നേരിട്ടു പോയി മസ്റ്ററിംഗ് നടത്തണമെന്ന് അറിയിയ്ക്കുന്നു.

 
അവലോകന യോഗം മാറ്റി

ആരോഗ്യവകുപ്പിലെ വിവിധ പ്രോഗ്രാമുകളുടെ ഒക്ടോബര്‍ ഏഴിന് നടത്താനിരുന്ന അവലോകന യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്‌കില്‍ഡ് ലേബര്‍ താത്കാലിക നിയമനം

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലക്യഷി വികസന ഏജന്‍സി, കേരള (അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍ മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബര്‍മാരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു എസ്എസ്എല്‍സി, ഇലക്ട്രീഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത 45 വയസില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഭിമുഖത്തിനായി ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവര ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2665479.

വിമുക്തഭട ഓഫിസര്‍മാരുടെ ശ്രദ്ധയ്ക്ക് 

ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഹോസ്റ്റലില്‍ മാനേജരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സായുധ സേനയില്‍ നിന്നും മേജര്‍/ലെഫ്. കേണല്‍/ കേണല്‍/ തത്തുല്യ റാങ്കില്‍ വിരമിച്ച 35 മുതല്‍ 62 വയസുവരെ പ്രായമുള്ളവരും ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി. മലയാളം ഭാഷകളില്‍ പ്രാവിണ്യമുള്ളവരുമായ ഓഫീസര്‍മാര്‍ക്ക് നിയമനത്തിന് അപേക്ഷിക്കാം. 
 ഹോട്ടല്‍ മാനേജ്മെന്റ്/യൂത്ത് ഡവലപ്‌മെന്റ്/ എംബിഎ/ എല്‍എസ്ഡബ്ല്യു/എംഎസ്ഡബ്ലു യോഗ്യതയുള്ള തദ്ദേശിയരായവര്‍ക്ക് മുന്‍ഗണന ലഭിക്കും. മാനേജരായി നിയമനം ലഭിക്കുന്നയാളുടെ ഭാര്യ ഹോസ്റ്റല്‍ വാര്‍ഡനായി പ്രവര്‍ത്തിക്കേണ്ടതും ഹോസ്റ്റല്‍ ഏരിയയില്‍ തന്നെ സൗജന്യ താമസ സൗകര്യം ലഭിക്കുന്നതുമാണ്. മാനേജര്‍, വാര്‍ഡന്‍ എന്നിവര്‍ക്ക് പ്രതിമാസം 12,000/, 6000/ രൂപ വീതം ഓണറേറിയവും (പ്രതിഫലം) ഹോസ്റ്റലില്‍ നിന്നുള്ള വരുമാനത്തിന്റെ ചിലവ് കഴിഞ്ഞുള്ള നിശ്ചിത ശതമാനം തുക പ്രോത്സാഹനമായി ലഭിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ല സൈനികക്ഷേമ ഓഫിസറുടെ 0484-2422239. നമ്പറില്‍ ബന്ധപ്പെടുക. താത്പര്യമുളള അപേക്ഷകര്‍ ഒക്ടോബര്‍ 15-ന്  മുമ്പായി നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ എറണാകുളം ജില്ല സൈനികക്ഷേമ ഓഫിസില്‍ ലഭ്യമാക്കണം

date