Post Category
കർഷക തൊഴിലാളി ക്ഷേമനിധി: വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു
എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി., പ്ലസ് ടു /, വി.എച്ച്.എസ്.ഇ. കോഴ്സുകളിൽ ഉന്നത മാർക്ക് നേടിയ കേരള കർഷക തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ 243 കുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബോർഡ് ഡയറക്ടർപി. കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം റീബ വർക്കി, ബോർഡ് ഡയറക്ടർ പ്രൊഫ. എം.ടി ജോസഫ്, സംഘടനാഭാരവാഹികളായ എം.കെ. പ്രഭാകരൻ, ടി.ബി. ബിജു ഷാജി പറങ്ങോട്ട്, നാരായണ കൈമൾ, മുണ്ടക്കയം സോമൻ, മോഹൻദാസ് പള്ളിത്താഴെ എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments