Skip to main content

യുവജന കമ്മീഷൻ ഇഎംഎസ് സ്മാരക പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ഡിസംബർ അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിൽ അയക്കുക. ഒന്നാം സ്ഥാനം 15,000 രൂപ, രണ്ടാം സ്ഥാനം 10,000 രൂപ, മൂന്നാം സ്ഥാനം 5000 രൂപ എന്നിങ്ങനെ കാഷ് അവാർഡും ഇഎംഎസ് സ്മാരക ട്രോഫിയും നൽകും. അഞ്ച് മിനിറ്റാണ് പ്രസംഗ സമയം. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നൽകും. വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാം. അവസാന തീയതി: ഡിസംബർ 20. ഫോൺ: 8086987262, 0471-2308630

date