ലാപ്ടോപ്പ് അപേക്ഷ: കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2024-25 വർഷം പ്രൊഫഷണൽ കോഴ്സുകൾക്ക് ഒന്നാംവർഷ പ്രവേശനം ലഭിച്ചവരിൽ നിന്ന് ലാപ് ടോപ്പിനുളള അപേക്ഷ സ്വീകരിക്കുന്നതിനുളള കോഴ്സുകളുടെ പട്ടിക വിപുലപ്പെടുത്തി. കേന്ദ്രസർക്കാർ നടത്തുന്ന നീറ്റ് എൻട്രൻസ് റാങ്ക് പട്ടികയിൽ നിന്ന് കേരള സർക്കാർ തയാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം സർക്കാർ അംഗീകൃത കോളജുകളിലെ ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറി, ബി.എസ്സി അഗ്രികൾച്ചർ (ഓണേഴ്സ്), ബി.എസ്സി ഫോറസ്ട്രി (ഓണേഴ്സ്), ബി.എസ്സി എൺവയോൺമെന്റൽ സയൻസ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്സ്), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബിഫാം എന്നീ കോഴ്സുകൾക്ക് കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. വിശദവിവരങ്ങൾക്ക് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2560421.
- Log in to post comments