ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍: കൂടിക്കാഴ്ച 20 നും 21 നും
പാലക്കാട് ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുമുള്ള കൂടിക്കാഴ്ച ഡിസംബര്‍ 20, 21 തീയതികളില്‍ പാലക്കാട് നൂറണിയിലെ എന്‍.എച്ച്.എം ഓഫീസില്‍ നടക്കും. വിവിധ തസ്തികകളും കൂടിക്കാഴ്ച സമയവും: എം.എല്‍.എസ്.പി (ഡിസംബര്‍ 20, രാവിലെ ഒമ്പതു മണി), മെഡിക്കല്‍ ഓഫീസര്‍ -ആയുര്‍വേദം (ഡിസംബര്‍ 20, രാവിലെ 10 മണി), ലാബ് ടെക്‌നീഷ്യന്‍ (ഡിസംബര്‍ 20, രാവിലെ 11 മണി), എപ്പിഡമോളജിസ്റ്റ് (ഡിസംബര്‍ 20, രാവിലെ 11.30), ഡാറ്റാ മാനേജര്‍ (ഡിസംബര്‍ 20, രാവിലെ 11.30), എന്‍ഡമോളജിസ്റ്റ് (ഡിസംബര്‍ 20, രാവിലെ 11.30), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡിസംബര്‍ 21, രാവിലെ ഒമ്പതു മണി), ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ (ഡിസംബര്‍ 21, രാവിലെ 10 മണി), ഡി.ഇ.ഒ കം അക്കൗണ്ടന്റ് (ഡിസംബര്‍ 20, രാവിലെ 10.30), ഡയറ്റീഷ്യന്‍ (ഡിസംബര്‍ 21, രാവിലെ 11 മണി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഡിസംബര്‍ 21, രാവിലെ 11 മണി). കൂടുതല്‍ വിവരങ്ങള്‍ക്ക് : 0491-2504695.
- Log in to post comments