Skip to main content

സഫായി കര്‍മചാരി അവലോകന യോഗം

 

ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സഫായി കര്‍മചാരി സമിതി അവലോകന യോഗം ചേര്‍ന്നു. ദേശീയ സമിതി അംഗം ഡോ. പി.പി. വാവ അധ്യക്ഷനായി. ശുചീകരണ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കല്‍ വൈദ്യ പരിശോധന നടത്തണം. രോഗ പ്രതിരോധത്തിനുള്ള വാക്സിന്‍ നല്‍കണം. ശുചീകരണ തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കണം. പാര്‍പ്പിടങ്ങള്‍ ഒരുക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉപയോഗപ്പെടുത്താനും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, നോഡല്‍ ഓഫീസര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയന്‍, ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

(പി.ആര്‍.കെ നമ്പര്‍ 251/2025)

date