Skip to main content
..

പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചിറക്കര ഗ്രാമപഞ്ചായത്തിലെ എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജി.എസ് ജയലാല്‍ എം.എല്‍.എ നിര്‍വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ ശ്രീകുമാര്‍ അധ്യക്ഷനായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ സജില സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി എന്‍. ഷിബി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2024-25 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചിറക്കര ഗ്രാമപഞ്ചായത്ത് 15 ഏക്കറോളം തരിശുനിലത്താണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്തത്. മൂവായിരത്തോളം തൊഴില്‍ ദിനങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കാനായത്.
 

date