Post Category
ദേശീയ സമ്മതിദായക ദിനാഘോഷം ഇന്ന് (ജനുവരി 25)
ദേശീയ സമ്മതിദായകദിനം ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 25) രാവിലെ 10.30ന് എസ്.എന്‍ വനിത കോളജില്‍ നടക്കും. എസ് എന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. വി.പി ജഗതി രാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനാകും. സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര മുഖ്യ പ്രഭാഷണം നടത്തും. എ ഡി എം ജി. നിര്‍മ്മല്‍ കുമാര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലും. യുവഗായകനും സംഗീത സംവിധായകനുമായ എന്‍.ആദര്‍ശ് കൃഷ്ണന്‍ മുഖ്യാഥിതിയാകും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ, പുനലൂര്‍ ആര്‍.ഡി.ഒ ജി.സുരേഷ് ബാബു, ഡെപ്യൂട്ടി കലക്ടര്‍മാരായ എഫ്. റോയ്കുമാര്‍, ആര്‍ ബീനാ റാണി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments