കാര്‍ഷിക മേഖലയിലെ വിവര ശേഖരണം: പരിശീലനം സംഘടിപ്പിച്ചു
കാര്‍ഷിക മേഖലയിലെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പ് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി വാര്‍ഷിക പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബി. ശ്രീകുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ എം. മനോജ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജെ. ആമിന, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ ബിനന്‍ വാഹിദ്, കെ.ആര്‍ സജികുമാര്‍, ഡോ. എസ്. സുഭാഷ്, ആര്‍. മ•ഥന്‍, എ. സുലേഖ, ബിനു എന്നിവര്‍ സംസാരിച്ചു. ടി. ഫ്‌ളോറന്‍സ് പ്രാര്‍ഥന നടത്തി.
വി. മഞ്്ജു, എം. പ്രകാശന്‍, ഇ. താജുദ്ദീന്‍ കുഞ്ഞ്, സി.എസ്. അരുള്‍കുമാര്‍, കെ. സുരേഷ്, ആര്‍. അരുണ്‍, സി. ഷൈനി, കെ. രമ്യ, ടി. ചിത്ര എം. പ്രകാശന്‍, എം. മനോജ്, വി. വിജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി
- Log in to post comments