Skip to main content
..

ആവേശമായി കുട്ടികളുടെ കൊയ്ത്തുത്സവം  

ജില്ലാ ശിശുക്ഷേമ സമിതിയുടെ ‘എന്റെ വിദ്യാലയം എന്റെ കൃഷി' പദ്ധതിയുടെ ഭാഗമായി മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉമയനല്ലൂര്‍ ഏലയില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം എം. നൗഷാദ് എം.എല്‍.എയും സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ദേവ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹിദ, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍. മനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, പ്രിന്‍സിപ്പല്‍ ദീപ സോമന്‍, ഹെഡ്മാസ്റ്റര്‍ സി.  ബിനു, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, പാടശേഖര സമിതി പ്രസിഡന്റ് സജീവന്‍, ജിജു സി. നായര്‍, അധ്യാപകന്‍ മനോജ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ചെണ്ടമേളം, കൊയ്ത്തുപാട്ട് എന്നിവയുടെ അകമ്പടിയോടെയായിരുന്നു കൊയ്ത്തുത്സവം.
 

date