Skip to main content

സംരഭകത്വ പരിശീലന പരിപാടി

  സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ പത്തനാപുരം   ഉപജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  ചടയമംഗലം ഗ്രാമ പഞ്ചായത്ത് ഹാളില്‍   ഫെബ്രുവരി ആറിന് രാവിലെ 11 ന് സംരഭകത്വ പരിശീലന പരിപാടി നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   മിനിസുനില്‍ ഉദ്്ഘാടനം നിര്‍വഹിക്കും .   ഉപജില്ലാ വ്യവസായ ഓഫീസര്‍ എ സുബിന്‍,  ബ്ലോക്ക് ലെവല്‍ കോര്‍ഡിനേറ്റര്‍ ഇ.എല്‍. ഷെറീന,   സീനിയര്‍ അസിസ്റ്റന്റ്  എം.തസ്നി  എന്നിവര്‍ ക്ലാസ് എടുക്കും. എന്‍.ബി.സി.എഫ്.ഡി.സിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.
 

 

date