Skip to main content

പാല്‍ ഉല്‍പാദന പരിശീലനം

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മാണ-പരിശീലന-വികസന കേന്ദ്രത്തില്‍ ഫെബ്രുവരി 14 മുതല്‍ 15 വരെ 'സുരക്ഷിതമായ പാല്‍ ഉല്‍പാദനം' വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തില്‍ നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേനയോ അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ വഴിയോ 8089391209, 0476 2698550 നമ്പറുകളിലോ ബന്ധപ്പെട്ട് ഫെബ്രുവരി 12 വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. മൂന്ന് വര്‍ഷത്തിനിടെ ഇതേ പരിശീലനത്തില്‍ ഓഫ്ലൈനായി പങ്കെടുത്തവര്‍ക്ക് അവസരമുണ്ടാകില്ല. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം.
 

 

date