Skip to main content

റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

പത്തനാപുരം താലൂക്കില്‍  പട്ടാഴി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കന്നിമേല്‍ 1209269,  തലവൂര്‍ പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍  ഞാറയ്ക്കാട് 1209032   എന്നീ നമ്പര്‍ ന്യായവില കടകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍  നിന്നും പിറവന്തൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ ചെമ്പനരുവി 1209094 ന്യായവില കടയ്ക്ക്  ഭിന്നശേഷി വിഭാഗത്തില്‍  നിന്നും ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ, താലൂക്ക്  സപ്ലൈ ഓഫീസുകളിലും ലഭിക്കും. കവറിന് പുറത്ത് എഫ്.പി.എസ് (റേഷന്‍കട) നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി മാര്‍ച്ച് 13 വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794818.

date