Skip to main content

അറിയിപ്പുകൾ 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴച  22 ന്

കോഴിക്കോട്  എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന്  ഇലക്ടിക്കല്‍ സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, ഇലക്ടിഷ്യന്‍, കെമിസ്റ്റ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ ഡി പ്ലോമ, ബി.ടെക് (ഇലക്ടിക്കല്‍ / മെക്കാനിക്), ബി.എസ്.സി
കെമിസ്ട്രി എന്നീ യോഗ്യതകളുളളവർക്ക് പങ്കെടുക്കാം. ഫോണ്‍ - 0495 -2370176.

ആരോഗ്യം - ആനന്ദം ക്യാമ്പയിന്‍: 23 ന് ബോധവല്‍ക്കരണ സന്ദേശം വായിക്കും

സ്ത്രീകളിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള ആരോഗ്യം - ആനന്ദം കര്‍മ്മ പദ്ധതി മാര്‍ച്ച് എട്ട്  വരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ ജില്ലയില്‍ നടക്കും. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 23 ന്  പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത സമ്പര്‍ക്കപഠന കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ സന്ദേശം വായിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അറിയിച്ചു. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ലഘു ലേഖയാണ്  ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുക. സാക്ഷരതാ മിഷന്‍ പത്ത്, ഹയര്‍ സെക്കന്റി തുല്യത പഠിതാക്കളില്‍ കൂടുതല്‍ പേരും മുപ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ ആയതിനാല്‍, ആരോഗ്യം ആനന്ദം ക്യാമ്പയിനിലെ മുഖ്യ ഗുണഭോക്താക്കള്‍ കൂടിയാണ്. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. .

സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിനായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളില്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് നല്‍കുന്ന അവാര്‍ഡായ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 13 തൊഴില്‍ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.  ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ (ഹോട്ടല്‍, റെസ്റ്റോറന്റ്), സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജുവലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഐ.ടി സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍ (കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍), ആട്ടോമൊബൈല്‍ ഷോറൂമുകള്‍, മെഡിക്കല്‍ ലാബുകള്‍ (മെഡിക്കല്‍ ലാബ് ആന്റ് എക്‌സ്-റേ, സ്‌കാനിംഗ് സെന്ററുകള്‍), സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ 13 തൊഴില്‍ മേഖലകളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. ലേബര്‍ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.lc.kerala.gov.in-ലെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് എന്ന ലിങ്ക് മുഖേന ഫെബ്രുവരി  25  വരെ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായും അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായും ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ്) അറിയിച്ചു. ഫോണ്‍ - 0495 2370538.

date